മുളന്തുരുത്തിയിൽ വൈദ്യുതി ലൈൻ തകരാറ് : ട്രെയിനുകൾ വൈകുന്നു; യാത്രക്കാർ വലഞ്ഞു 

കോട്ടയം : കോട്ടയം എറണാകുളം പാതയിൽ മുളന്തുരുത്തിയിൽ വൈദ്യുതി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്ന് ട്രെയിനുകൾ വൈകുന്നു. കോട്ടയം – എറണാകുളം പാസഞ്ചർ (കാരയ്ക്കൽ) ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ആണ് ഓടുന്നത്.  വൈദ്യുതി ലൈനിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. താത്കാലികമായി സിംഗിൾ ലൈൻ ഓപ്പറേഷന് അനുമതി നൽകിയിട്ടുണ്ട്. ശതാബ്ദി, മെയിൽ ട്രെയിനുകൾ ഒരു മണിക്കൂറിന് മുകളിലായി പിടിച്ചിട്ടിരിക്കുന്നു. ട്രെയിനുകൾ വൈകുകയും അനിശ്ചിതമായി പിടിച്ചിടുകയും ചെയ്തതോടെ യാത്രക്കാരും വലഞ്ഞു. 

Advertisements

Hot Topics

Related Articles