മുംബൈയുടെ ശാപം ഹാര്‍ദ്ദിക്കോ ! മൂന്ന് മത്സരങ്ങളിലും വിജയം കാണാനാകാതെ ദൈവത്തിന്റെ പോരാളികള്‍

ന്യൂസ് ഡെസ്‌ക്ക് : ഐപിഎല്ലില്‍ വിജയം കാണാനാകാതെ മുംബൈ. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം കാണുവാന്‍ ഹാര്‍ദ്ദിക്കിനും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല. രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി പകരം ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റന്‍ ആക്കിയതു മുതല്‍ ടീമില്‍ വിവാദങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ലീഗ് ആരംഭിച്ചതോടെ ഈ വിവാദങ്ങള്‍ കൂടുതല്‍ ശക്തമാവുകയായിരുന്നു. ഇതില്‍ പ്രധാനം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന്റെ ചില തെറ്റായ തീരുമാനങ്ങള്‍ തന്നെയായിരുന്നു. ബൂംറയെ കൃത്യമായി ഉപയോഗിക്കാത്തതും ബാറ്റിംഗ് പൊസിഷനുമെല്ലാം വിവാദമായിരുന്നു. 

എന്നാല്‍ ഹാര്‍ദ്ദിക്കിനെ പിന്തുണച്ചും പലരും രംഗത്ത് വന്നിരുന്നു. പക്ഷേ മൂന്നാം മത്സരത്തിലേക്ക് എത്തുമ്പോഴും വിജയം മാത്രം ദൈവത്തിന്റെ പോരാളികള്‍ക്ക് അന്യമായി. ടീമിന് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും ആരാധകര്‍ കലിപ്പിലാണ്. ഹാര്‍ദ്ദിക്കാണ് മുംബൈയുടെ ശാപം എന്നതടക്കമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്ത് തന്നെയായാലും മുംബൈ ആരാധകര്‍ക്കിത് കണ്ഠക ശനിയാണ്. അടുത്ത മത്സരത്തിലെങ്കിലും ടീം വിജയിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Hot Topics

Related Articles