മുംബൈയിൽ സ്റ്റേറ്റ് ട്രാന‍്സ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; അഞ്ചു പേർക്ക്‌ ദാരുണാന്ത്യം; 25 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം. 25 പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന‍്സ്പോര്ട്ട് ബസില്‍  കാര്‍ ഇടിക്കുകയായിരുന്നു. തുടർന്ന് പുറകിലെത്തിയ ട്രാവലറും കൂട്ടിയിടിച്ചു. 

Advertisements

ഇടിച്ച ഉടന്‍ ട്രാവലറും കാറും മറിഞ്ഞതാണ് മരണ സംഖ്യ കൂടാന്‍ കാരണം. കാറിലും ട്രാവലറിലും സഞ്ചരിച്ചവരാണ് മരിച്ച ആഞ്ചുപേരും. പരിക്കേറ്റ 25ല്‍ ആറുപേരുടെ നില ഗുരുതരമാണ്. കാറിന്‍റെയും ട്രാവലറിന്‍റെയും  അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles