തിരക്കേറിയ ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാൽതെറ്റി ട്രാക്കിൽ വീണു; സ്ത്രീയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി

മുംബൈ: ട്രെയിനില്‍ കയറാൻ ശ്രമിക്കവെ കാല്‍ വഴുതി ട്രാക്കില്‍ വീണ യുവതിയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി. മുബൈയിലെ ബെലാപൂർ റെയില്‍വെ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിലും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു. ഒരു കമ്പാട്ട്മെന്റ് യുവതിയുടെ കാലിലൂടെ കയറിയിറങ്ങിയെന്ന് സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറ‌ഞ്ഞു. മറ്റ് യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ബഹളം വെച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി. പിന്നീട് സാവധാനം ട്രെയിൻ പിന്നിലേക്ക് എടുത്താണ് യുവതിയെ പുറത്തെടുത്തത്.

Advertisements

സ്റ്റേഷനില്‍ നിന്ന് പകർത്തിയ വീഡിയോ ദൃശ്യങ്ങളില്‍ ട്രെയിൻ പിന്നിലേക്ക് എടുക്കുന്നത് കാണാം. മറ്റു യാത്രക്കാരോട് പൊലീസുകാർ മാറി നില്‍ക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. ട്രെയില്‍ പിന്നിലേക്ക് മാറുമ്ബോള്‍ ട്രാക്കില്‍ യുവതിയെയും കാണാം. കാലില്‍ രക്തം വാർന്ന് ട്രാക്കില്‍ ഇരിക്കുന്ന ഇവരുടെ അടുത്തേക്ക് പൊലീസുകാർ സഹായത്തിനായി ചാടിയിറങ്ങുന്നതും വീഡിയോയിലുണ്ട്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കാലുകള്‍ നഷ്ടമായെന്നാണ് റിപ്പോർട്ടുകള്‍. മുംബൈയില്‍ കഴിഞ്ഞ രാത്രി മുതല്‍ കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും റെയില്‍വെ ട്രാക്കില്‍ വെള്ളം കയറുകയും ലോക്കല്‍ റെയില്‍ ഗതാഗതം താറുമാറാവുകയും ചെയ്തു. ചില ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റ് ചിലത് വൈകുകയും ചെയ്തു. അതുകൊണ്ടുതന്നെ ട്രെയിനുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. താനെയിലേക്ക് പോകാൻ ട്രെയിനില്‍ കയറാൻ ശ്രമിച്ച സ്ത്രീയ്ക്കാണ് പരിക്കേറ്റത്.

Hot Topics

Related Articles