എറണാകുളം : മുനമ്പത്ത് വഖഫ് നിയമത്തിൻ്റെ മറ പിടിച്ച് പാവപ്പെട്ട അന്യമതസ്ഥരുടെ ഭൂമി കയ്യേറ്റശ്രമങ്ങൾക്കെതിരെ വേളാങ്കണ്ണി പള്ളിമുറ്റത്ത് നടക്കുന്ന നിരാഹാരസമരത്തിന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയും, നാഷണൽ ഹിന്ദു ലീഗും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമരപ്പന്തൽ സന്ദർശിച്ച ഡി എസ് ജെ പി, ലീഗ് നേതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്നവരെ ഷാൾ അണിയിച്ചു എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. നൂറ്റാണ്ടുകളായി സാധാരണ ജനങ്ങൾ കൈവശം വെച്ചിരിക്കുന്നു ഭൂമി ഒരു സുപ്രഭാതത്തിൽ വഖഫ് നിയമത്തിന്റെ പേരിൽ കയ്യേറാമെന്ന് ആരും സ്വപ്നം കാണേണ്ടതില്ലെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ സമരക്കാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. യുക്തിക്ക് നിരക്കാത്ത വഖഫ് നിയമം മാറ്റിയെഴുതാൻ മോദി സർക്കാർ കൊണ്ടുവന്നിട്ടുള്ള ഭേദഗതികളെ പാർട്ടി ജനറൽ സെക്രട്ടറി എസ് എസ് മേനോൻ സ്വാഗതം. ചെയ്തു.ഡി എസ് ജെ പി, നാഷണല്‍ ലീഗ് നേതാക്കന്മാര്‍ സമര കൺവീനർ ജോസഫ് ബെന്നി, മുനമ്പം വേളാങ്കണ്ണി പള്ളി വികാരി ആന്റണി സേവിയർ തറയിൽ, ജൂനിയർ ഫാദർ ആന്റണി തോമസ് പോളക്കാട്ട് എന്നിവരുമായും ആശയവിനിമയം നടത്തി. ഭാരതം മുഴുവൻ പിടിച്ചടക്കാൻ ഉതകുന്ന വിധം ചിലർ ദുർവ്യാഖ്യാനം ചെയ്യുന്ന ഈ കരിനിയമം റദ്ദാക്കണമെന്ന് നാഷണൽ ഹിന്ദു ലീഗ് ജനറൽ സെക്രട്ടറി മുക്കാപുഴ നന്ദകുമാർ ആവശ്യപ്പെട്ടു.വഖഫ് നിയമം നടപ്പിലാക്കിയാൽ മുനമ്പം ഭൂമി ഉടമകൾ വഴിയാധാരമാകും എന്നറിഞ്ഞിട്ടും അവരെ മറന്നുകൊണ്ട് കേരള നിയമസഭ കേന്ദ്ര സർക്കാറിൻ്റെ വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ ഐകകണ്ഠേന പ്രമേയം പാസാക്കിയതിനെ നേതാക്കൾ ശക്തിയായി അപലപിച്ചു. ഡി എസ് ജെ പി-നാഷണൽ ഹിന്ദു ലീഗ് നേതാക്കളായ പുത്തേഴത്ത് ശശിധര മേനോൻ, ഡോക്ടർ രാജീവ്, മുരളീധരൻ മുപ്പത്തടം ഹരികുമാർ എന്നിവരും സമരത്തിൽ പങ്കെടുത്തു.