മുണ്ടക്കയത്ത് പുലിയുടെ ആക്രമണം; പശുവിനെ കടിച്ചു കൊലപ്പെടുത്തി തിന്നു; പുലിപ്പെടിയിൽ മുണ്ടക്കയം ചെന്നാപ്പാറ

മുണ്ടക്കയം; മുണ്ടക്കയം ചെന്നാപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. പ്രദേശത്ത് ഇറങ്ങിയ പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവി പശുവിനെ കൊന്നു തിന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചെന്നാപ്പാറയിൽ നിന്നും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നു സംശയിക്കുന്ന പശുവിനെ കണ്ടത്. റബർ തോട്ടത്തിൽ പശുവിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Advertisements

പുലർച്ചെ ഇതുവഴി എത്തിയ റബർ ടാപ്പിംങ് തൊഴിലാളികളാണ് ആദ്യം തിന്നു തീർത്ത നിലയിൽ പശുവിന്റെ മൃതദേഹം കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പുലിയാണ് പശുവിനെ തിന്നതെന്ന സംശയം തോന്നയിത്. ഇവിടെ നേരത്തെ പശുവിനെ പുലി പിടിച്ച അതേ സ്ഥലത്തു തന്നെയാണ് ഇപ്പോൾ പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.