മുണ്ടക്കയത്ത് സ്ക്കൂൾ വിപണിക്ക് തുടക്കമായി

മുണ്ടക്കയം – മുണ്ടക്കയം സഹകരണ കൺസ്യൂമർ സ്റ്റോറും , കേരള കൺസ്യൂമർഫെഡും ചേർന്ന് മുണ്ടക്കയത്ത് സ്ക്കൂൾ വിപണി ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോയി മാത്യു കപ്പലുമാക്കൽ നിർവ്വഹിച്ചു. ആദ്യവില്പന ബാങ്ക് ഭരണ സമിതി അംഗം ആൻസമ്മ അഗസ്റ്റിൻ മാസ്റ്റർ ജോൺ റാഫേൽ ജേക്കബ്ബിന് പഠനോപകരണങ്ങൾ നൽകി നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അൻസാരി മഠത്തിൽ, ഡോ: എൻ ഷാജി, ബെന്നി ചേറ്റുകുഴി – പി.സി. സൈമൺ, റെജി വാര്യമറ്റം, ജോണി ആലപ്പാട്ട്, സെബാസ്റ്റ്യൻ ചുള്ളിത്തറ, വിനോദ് കെ , സെയ്ദ് മുഹമ്മദ്, സെക്രട്ടറി മിനു മാത്യു, സാബു , ഷംസീർ , ലിജി, അനീഷ്  ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles