മുണ്ടക്കയത്ത് നടു റോഡിൽ യുവാക്കളുടെ കൂട്ടത്തല്ല് : സിനിമയെ വെല്ലുന്ന സംഘർഷം

മുണ്ടക്കയം: മുണ്ടക്കയം പട്ടണ നടുവില്‍ പട്ടാപകല്‍ കൂട്ടത്തല്ല്. മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഇരുപതോളം യുവാക്കള്‍ പട്ടണനടുവില്‍ കൂട്ടത്തല്ലു നടത്തിയത്.ദേശീയപാതയില്‍ സംഘം ചേര്‍ന്നായിരുന്നു സംഘട്ടനം .സിനിമയെവെല്ലുന്ന രീതിയിലായിരുന്നു സംഘര്‍ഷം നിരവധി ചെറുപ്പക്കാര്‍ നടത്തിയ കൂട്ടത്തല്ലില്‍ പെടാതിരിക്കാന്‍ സ്ത്രീകളും കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു.ശക്തമായ സംഘര്‍ഷത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ലഹരിയെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തിനുകാരണമെന്നു സംഘത്തിലെ ചില യുവാക്കള്‍ തന്നെ പറയുന്നു. സെന്‍ട്രല്‍ ജങ്ഷനില്‍ തുടങ്ങിയ കൂട്ടത്തല്ല് എക്‌സൈസ്‌റോഡുവരെ നീണ്ടു. സംഘര്‍ഷത്തിനിടയില്‍പ്പെട്ട ചില ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും കാണാമായിരുന്നു.

Advertisements

സംഭവം നടക്കുമ്പോള്‍ പൊലീസിന്റെ സാന്നിധ്യമില്ലാതിരുന്നതിനാല്‍ ഗുണ്ടാവിളയാട്ടത്തിന്റെ കാഠിന്യമേറിയിരുന്നു. മുഴുവന്‍ സമയവും ഹെല്‍മറ്റുവേട്ടയ്ക്ക് മാത്രം താത്പര്യം കാട്ടുന്ന ഹോംഗാര്‍ഡിന്റെ സഹായം പോലും ഇവിടെ ലഭിച്ചില്ലന്നാക്ഷേപം ശക്തമാണ്. കൂട്ടത്തല്ലിനൊടുവില്‍ പൊലീസ് വാഹനം പാഞ്ഞെത്തി വിവരങ്ങള്‍പോലും അന്വേഷിക്കാതെ മടങ്ങി.സംഘര്‍ഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Hot Topics

Related Articles