മുണ്ടക്കയം ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ നിന്നും വായ്പ നൽകാമെന്നു പറഞ്ഞു നിരവധിയാളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മുണ്ടക്കയം അമരാവതി സ്വദേശിനി കുന്നുംപുറത്ത് റാണി ജേക്കബ്(40)നെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പുകൾ സം
ബന്ധിച്ച രേഖകൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
മെയ് ഒൻപതിനാണ് പുലിക്കുന്നു സ്വദേശികളായ ആശ, മേഴ്സി മാത്യു
തുടങ്ങി ആറോളം വീട്ടമ്മമാർ മുണ്ടക്കയം പോലീസിൽ പരാതി
നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്
തട്ടിപ്പുകഥകൾ പുറത്തു വന്നത് പതിനായിരം രൂപ മുതൽ പതിന
ഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകാമെന്നു പറഞ്ഞാണ് ഇവർ
ആളുകളെ സമീപിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രൈബൽ ഡിപ്പാർട്ടുമെന്റിൽ നിന്നും
മൂന്നുകോടിയോളം രൂപ വായ്പ അനുവദിച്ചിട്ടുണ്ടെന്നും ഈ പണമാ
ണ് ആളുകൾക്കു നൽകുന്നതെന്നും പറഞ്ഞായിരുന്നു തട്ടിപ്പു നട
ത്തുന്നത്. ഗുണഭോക്തൃ വിഹിതം മുദ്ര പത്രം, സാമ്പ്, എഗ്രിമെന്റ്
ചെലവുകൾ ഉൽപ്പെടെ പതിനായിരക്കണക്കിനു രൂപ ഇവർ ആളു
കളിൽ നിന്നും ഈടാക്കിയിരുന്നു. പണം അടക്കാൻ ഇല്ലാത്തവരിൽ
നിന്നും പകരം സ്വർണ്ണ ഉരുപ്പടികളും ഇവർ വാങ്ങിയെടുത്തതായി പൊലീസ് അറിയിച്ചു.
ഇവർക്കെതിരെ പൊലീസ് അന്വേഷണം
ആരംഭിച്ചതോടെ നിരവധി പരാതിക്കാരാണ് പൊലീസിനെ സമീപി
ച്ചിരിക്കുന്നത്. ഇതോടെ പരാതിക്കാരുടെ എണ്ണം 13ആയി ഉയർന്നു. മുണ്ടക്കയം , കോരുത്തോട്, പത്തനംതിട്ട, അടൂർ, പത്ത
നാപുരം, ഇടത്വ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുളളവരാണ് ഇതി
നോടകം പരാതിയുമായി എത്തിയിരിക്കുന്നത്. 40ലക്ഷത്തോളം രൂ
പയുടെ തട്ടിപ്പെങ്കിലും നടത്തിയിട്ടുണ്ടാവുമെന്നാണ് പ്രാഥമീക വി
ലയിരുത്തൽ. ഇത്രയും വലിയ തട്ടിപ്പിനു പിന്നിൽ മറ്റുളളവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.