മുണ്ടക്കയം : പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റില്‍ കാട്ടാനശല്യം അതിരൂക്ഷം. കഴിഞ്ഞദിവസം ചെന്നാപ്പാറ റബർ ഫാക്ടറിക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം വ്യാപക നാശമുണ്ടാക്കി. ഫാക്ടറിയുടെ മതില് കാട്ടാനക്കൂട്ടം തകർത്തു. ഇതിന് സമീപത്തായി തൊഴിലാളികള്‍ കൃഷി ചെയ്തിരുന്ന നൂറുകണക്കിന് വാഴകളും കാട്ടാനക്കൂട്ടം ചവിട്ടിമെത്തിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സമീപത്തായി ടിആർ ആൻഡ് ടി എ സ്റ്റേറ്റിന്റെ ആശുപത്രിയുമുണ്ട്. എസ്റ്റേറ്റിലെ റബർമരങ്ങള്‍ കുത്തിമറിക്കുന്നതും പതിവാണ്. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളോട് ചേർന്ന് നട്ടുവളർത്തുന്ന കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുമുമ്ബ് പ്രദേശത്ത് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങള്‍ കടുവയുടെയും പുലിയുടെയും ആക്രമണത്തിനിരയാകുന്നതും പതിവാണ്.