മുണ്ടക്കയം : പോലീസ് സ്റ്റേഷന്റെ പുതിയതായി പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ബഹു. സഹകരണ-തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണി, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്. എ, കെ.എം രേഖാദാസ് ( മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പി.ആർ അനുപമ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ), സി.വി അനിൽകുമാർ ( വാർഡ് മെമ്പർ ), എം.അനിൽകുമാർ (ഡിവൈഎസ്പി കാഞ്ഞിരപ്പള്ളി) എം.എസ് തിരുമേനി (സെക്രട്ടറി കെ.പി.ഒ.എ), രഞ്ജിത്ത് കുമാർ പി.ആർ ( സെക്രട്ടറി കെ.പി.എ കോട്ടയം), എം. ആർ രാകേഷ് കുമാർ( എസ്.എച്ച്.ഓ മുണ്ടക്കയം ) കൂടാതെ മറ്റു ജനപ്രതിനിധികൾ,പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു: മുഖ്യമന്ത്രി ഓൺലൈനായി ശിലാസ്ഥാപനം നടത്തി
