കോട്ടയം : കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ ആർപിസി,പെരുമണ്ണാമഠം,അരുൺ (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പെരുവന്താനം പോലീസ് സ്റ്റേഷനിലെ പോലീസ് സംഘമാണ് പെട്രോളിംഗിന് പോയ വഴി ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട യാത്രക്കാരനെയും, ബൈക്കും കാണുന്നത് ,തുടർന്ന് പോലീസ് തന്നെ ബൈക്ക് യാത്രക്കാരനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്നാണ് സംശയം. ഇടിച്ച് വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisements