വാടക കൃത്യമായി ലഭിച്ചില്ല : പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ : വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു

കൽപ്പറ്റ : സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. പ്രതിഷേധക്കാർ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു. നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി.’ ഞങ്ങൾക്കായി പിരിച്ചെടുത്ത കോടികളെവിടെ സർക്കാറേ… തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം. സർക്കാർ പ്രഖ്യാപിച്ച 9,000 രൂപ കൃത്യമായി നൽകണമെന്നാണ് ഇവരുടെ ആവശ്യം. വാടക കൃത്യമായി നൽകിയില്ലെങ്കിൽ തങ്ങളെ ഇപ്പോൾ താമസിക്കുന്നയിടങ്ങളിൽനിന്ന് പുറത്താക്കിയേക്കുമെന്ന് പലരും പ്രതികരിച്ചു. ജീവിക്കാൻ മറ്റുമാർഗങ്ങളില്ലെന്നും ഏറെ ദുരിതത്തിലാണെന്നും ഇവർ പറയുന്നു.

Advertisements

Hot Topics

Related Articles