കോട്ടയം: മുണ്ടക്കയത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ കസ്റ്റഡിയിൽ എടുത്തത് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ പേരിലെന്നു റിപ്പോർട്ട്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത തീവ്ര വാദ സ്വഭാവമുള്ള കേസിൽ ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. രാജ്യദ്രോഹക്കേസുകളിലെ വകുപ്പുകളാണ് ഈ കേസിൽ ഇപ്പോൾ എൻഐഎ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ കേസിൽ ഇവർക്കെതിരെ നിർണ്ണായകമായ തെളിവുകൾ എൻഐഎയ്ക്കു ലഭിച്ചതായാണ് സൂചന ഇതേ തുടർന്നാണ് രാജ്യത്തെ അൻപത് കേന്ദ്രങ്ങളിൽ ഒരേ സമയത്ത് എൻഐഎ റെയ്ഡ് നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും അടക്കം റെയ്ഡ് നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് മുണ്ടക്കയം പെരുവന്താനം ഭാഗങ്ങളിൽ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു.ഇന്ന് വെളുപ്പിനെ രണ്ട് മണിക്ക് പോപ്പുലർ ഫ്രണ്ടിന്റെ സജീവ
പ്രവർത്തകനും വണ്ടൻപതാൽ സ്വദേശിയുമായ നജുമുദ്ദീന്റെ വീട് വളഞ്ഞ് ഇയാളെ പിടികൂടി. പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ നേതാവായ പെരുവന്താനം സ്വദേശിയേയും ഇതേസമയം അറസ്റ്റ് ചെയ്തു. പിടികൂടിയ നജുമുദ്ദീനെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. റെയ്ഡ്ഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രാദേശിക പോലീസ് സ്റ്റേഷനിലും ലഭ്യമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം നടപടിക്രമങ്ങൾ പാലിച്ചല്ല റെയ്ഡ് നടത്തിയിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയതായും പെരുവന്താനത്ത് നിന്നും ജില്ലാ നേതാവിന്റെ വിദ്യാർത്ഥിയായ മകനെയും കസ്റ്റഡിയെടുത്തുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിന്റെ സമയം നൂറുകണക്കിന് പ്രവർത്തകർ വണ്ടൻ പതാലിൽ പ്രതിഷേധവുമായി എത്തിയിരുന്നു. റെയ്ഡ്ഡിൽ വീടിനുള്ളിൽ നിന്നും ഒന്നും കണ്ടെടുത്തില്ല എന്ന് എഴുതി വാങ്ങിച്ച ശേഷമാണ് എൻഐഎ സംഘത്തെ ഇവർ വിട്ടയച്ചത്.