മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍; 49ാം വയസില്‍ പക്ഷാഘാതമേറ്റ് വീണ ഭരത് ഗോപിയുടെ ഓർമ ദിനം ഇന്ന്; ഓര്‍മകളുമായി മകൻ മുരളി ഗോപി

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ ഭരത് ഗോപിയുടെ ഓർമ ദിനമാണ് ഇന്ന്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അച്ഛനെ കുറിച്ചെഴുതിയ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. ഇന്ന് അച്ഛന്റെ ഓർമ്മദിനം എന്ന് പറഞ്ഞാണ് മുരളി പോസ്റ്റ് ഇട്ടിരിക്കുന്നത്. 1990കളില്‍ എടുത്തൊരു ഫോട്ടോയും മുരളി ഗോപി ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഇന്ന് അച്ഛന്റെ ഓർമ്മദിനം. ഫോട്ടോ എടുക്കുന്നതിലോ അത് ആല്‍ബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛൻ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം.

Advertisements

1986ല്‍, തന്റെ 49ആം വയസ്സില്‍, അച്ഛൻ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങള്‍ കടന്നുപോയി. 1990കളുടെ തുടക്കത്തില്‍, എന്റെ ഓർമ്മ ശരിയെങ്കില്‍, അന്ന് മാതൃഭൂമിയുടെ താര ഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജൻ പൊതുവാള്‍ വീട്ടില്‍ വന്ന് പകർത്തിയ ഫോട്ടോഗ്രാഫുകളില്‍ ഒന്നാണിത്. “ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാർ?” അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം. പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്. കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ ഒരു തിരിഞ്ഞുനോട്ടം”, എന്നാണ് മുരളി ഗോപി കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വര്‍ഷം അച്ഛന്റെ ഓർമ്മകള്‍ നിലനിർത്താൻ ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന് പലരും ചോദിച്ചിരുന്നുവെന്ന് മുരളി ഗോപി പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു കലാകാരന്റെ ഓർമ്മകളെ നിലനിർത്തേണ്ടത് സത്യത്തില്‍ അയാളുടെ സൃഷ്ടികളെ തുടച്ച്‌ മിനുക്കി കാലാകാലങ്ങളില്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അതിനാലാണ് അങ്ങനെ ഒരു അവാര്‍ഡ് കൊടുക്കാത്തതെന്നും മുരളി പറഞ്ഞിരുന്നു.

Hot Topics

Related Articles