വിവാഹം കഴിഞ്ഞ് 15 അം നാൾ ഭർത്താവിനെ വെട്ടി കൊന്ന് ഭാര്യ : 53 കാരനെ ദാരുണമായി കൊലപ്പെടുത്തിയത് 27 കാരി ഭാര്യ

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 27കാരി അറസ്റ്റില്‍.മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. അനില്‍ ലോഖണ്ഡെ (53) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടാം ഭാര്യ രാധിക ലോഖണ്ഡെയെ (27) എംഐഡിസി പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 17 നാണു ഇരുവരുടെയും വിവാഹം നടന്നത്.

Advertisements

സാംഗ്ലി ജില്ലയിലെ കുപ്‌വാദ് തഹസിലിലാണ് ദമ്ബതികള്‍ താമസിച്ചിരുന്നതെന്ന് എംഐഡിസി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദീപക് ബന്ദ്‌വാള്‍ക്കർ അറിയിച്ചു. ജൂണ്‍ 11 ബുധനാഴ്ച പുലർച്ചെ 12:30 ഓടെയാണ് കൊലപാതകം നടന്നത്. വിവാഹബന്ധം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കൃത്യം നടന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. തുടർന്ന് കിടക്കയില്‍ കിടന്ന ഭർത്താവിനെ യുവതി കോടാലി ഉപയോഗിച്ച്‌ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും യുവതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം.

Hot Topics

Related Articles