കോട്ടയം: താഴത്തങ്ങാടി ഇരട്ടകൊലപാകതക്കേസിൽ പ്രതി ബിലാൽ ജയിൽ മോചിതനാകുന്നു. ജാമ്യം അനുവദിക്കപ്പെട്ട ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ബിലാൽ പുറത്തിറങ്ങുന്നത്. താഴത്തങ്ങാടി ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാലി(24)നാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജയചന്ദ്രൻ കഴിഞ്ഞവർഷം ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും ജാമ്യക്കാരന്‍ ഇല്ലാതിരുന്നതിനാലും മറ്റൊരു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാലും ആണ് ബിലാലിന്റെ ജയിൽ മോചനം വൈകിയത്.
2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , മുഹമ്മദ് സാലി (65) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചു തന്നെയും ഭർത്താവ് സാലി നാൽപത് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ, വിചാരണ വൈകും എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് കഴിഞ്ഞ വർഷം ജാമ്യം അനുവദിച്ചത്.
കൊലക്കേസിൽ രണ്ടര വർഷത്തോളമായി ബിലാൽ ജയിൽ തന്നെ കഴിയുകയാണ്. ബന്ധുക്കളും വീട്ടുകാരും ആരും തന്നെ കേസിൽ കാര്യമായ താല്പര്യം കാണിച്ചിരുന്നില്ല. ഇതേ തുടർന്നു കോടതി നിയോഗിച്ച അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കിയാണ് കേസ് വാദിച്ചിരുന്നത്.
കേസിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വൈകുന്നതായി ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി ജാമ്യത്തിന് അപേക്ഷിക്കുകയായിരുന്നു. ഈ വാദം അംഗീകരിച്ച ബിബാലിന് ജാമ്യം അനുവദിച്ചു. മാസത്തിൽ ഒരു ദിവസം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നും, കൊലപാതകം നടന്ന വീടിന്റെ പരിസരത്ത് എത്തരുതെന്നും കോടതി ഉപാധി വച്ചിരുന്നു.