മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞു. 2020 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഷൈബിന്‍ ഷാബായെ കൊലപ്പെടുത്തുന്നത്.
വളരെ നാടകീയമായാണ് പൊലീസ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഒരു മോഷണകുറ്റത്തിന് പരാതിയുമായി ഷൈബിന്‍ പൊലീസിനെ സമീപിച്ചിരുന്നു. ഷൈബിന്‍ നല്‍കിയ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തികള്‍ സെക്രട്ടേറിയറ്റില്‍ ഒത്തുകൂടി പ്രതിഷേധിക്കുകയും അവിടെ വച്ച് ഷൈബിന്‍ ഒരു കൊലപാതകം നടത്തിയ വ്യക്തിയാണെന്നും ആരോപിച്ചു. ഇത് അനുസരിച്ച് ഷൈബിന്റെ മുമ്പുള്ള വിവരങ്ങള്‍ ശേഖരിച്ച പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂലക്കുരുവിനുള്ള ഒറ്റമൂലി കൊല്ലപ്പെട്ട പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫിന്റെ കൈക്കലുണ്ടെന്ന് മനസിലാക്കിയ പ്രവാസി കൂടിയായ ഷൈബിന്‍ കൂട്ടാളികളുമൊത്ത് വൈദ്യനെ മൈസൂരില്‍ നിന്ന് കടത്തികൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു കെട്ടിട്ടത്തില്‍ വച്ച് ഒറ്റമൂലി കൈക്കലാക്കുന്നതിന്റെ ഭാഗമായി ഷാബാ ഷെരീഫിനെ കടുത്ത പീഡന മുറകള്‍ക്ക് വിധേയനാക്കി. ഒന്നരവര്‍ഷത്തോളം ഇപ്രകാരം ഷാബാ ഷെരീഫിനെ പീഡിപ്പിച്ചെങ്കിലും ഇയാളില്‍ നിന്ന് ഒറ്റമൂലിയുടെ വിവരങ്ങള്‍ ലഭിച്ചില്ല. ഒടുവില്‍ മര്‍ദ്ദനത്തിനിടെ കഴിഞ്ഞ ഒക്ടോബറില്‍ ഷാബാ ഷെരീഫ് മരണമടയുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഷാബാ ഷെരീഫിന്റെ മൃതശരീരം ഷൈബിനും കൂട്ടാളികളും ചേര്‍ന്ന് കഷണങ്ങളാക്കി നുറുക്കി ചാലിയാര്‍ പുഴയില്‍ എറിഞ്ഞു.