ഭാര്യയെ സംബന്ധി ച്ച് തർക്കം; നാഗമ്പടത്ത് ഒറീസ സ്വദേശി വെട്ടേറ്റു മരിച്ചു; മറ്റൊരു ഒറീസ സ്വദേശി കസ്റ്റഡിയിൽ

കോട്ടയം: ഭാര്യയെപ്പറ്റി മോശം കമന്റ് പറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ നാഗമ്പടത്ത് ഒറീസ സ്വദേശി വെട്ടേറ്റു മരിച്ചു. തിരുവഞ്ചൂർ താമസിക്കുന്ന ഒറീസ സ്വദേശിയായ ശിശിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്ന മറ്റൊരു ഒറീസ സ്വദേശിയെ രക്ഷപെടാനുള്ള ശ്രമത്തിനിടെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച ഉച്ചയോടെയാണ് കോട്ടയം നാഗമ്പടത്ത് ഗുഡ്‌ഷെഡ് റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടു മുട്ടുന്ന സ്ഥലത്താണ് കൊലപാതകമുണ്ടായത്. മദ്യലഹരിയിൽ ഇരുവിഭാഗം തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഞായറാഴ്ച ദിവസം നാഗമ്പടം ഗുഡ്‌ഷെഡിനു സമീപത്ത് കണ്ടു മുട്ടാറുണ്ടായിരുന്നു.
ഇത്തരത്തിൽ നാഗമ്പടത്ത് എത്തിയ തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും തർക്കവും കയ്യാങ്കളിയുമുണ്ടാകുകയായിരുന്നു. ഇതിനിടെ പ്രതി ശിശിയെ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. ഇവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ച അക്രമിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെയും ഡിവൈഎസ്.പി ജെ.സന്തോഷ്‌കുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles