കോട്ടയം : കൊലക്കേസ് വിചാരണയ്ക്കിടെ കോടതിമുറിയിൽ സാക്ഷി കുഴഞ്ഞുവീണു. കോട്ടയം ജില്ലാ കോടതി ഒന്നിലാണ് സാക്ഷി കുഴഞ്ഞുവീണത്. എരുമേലി തെക്ക് കനകപ്പലം ശ്രീനിപുരം നാല് സെന്റ് കോളനിയിൽ അട്ടിയ്ക്കൽ സജിമോനാ ( അജി – 42 ) ണ് കോടതി വളപ്പിൽ കുഴഞ്ഞുവീണത്. കോട്ടയം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
2020 ഫെബ്രുവരി 18 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതിയായ മനു ഭാര്യയായ വിനീതയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ വിനീത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇത് തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മനുവിനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കേസിന്റെ വിചാരണയ്ക്കായി കോട്ടയം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ എത്തിയപ്പോഴാണ് സാക്ഷിയായ അജി കുഴഞ്ഞുവീണത്. ക്രോസ് വിസ്താരം ആരംഭിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച സാക്ഷി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ജഡ്ജിയുടെ നിർദ്ദേശപ്രകാരം ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. പ്രതി ക്കു വേണ്ടി അഡ്വ.കെ.എ ആസിഫ് ഹാജരായി.