അടിപിടിക്കേസ് അടക്കം നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു; തൈക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തത് മ്യൂസിയം പൊലീസ്

മ്യൂസിയം: അടിപിടിക്കേസ് അടക്കം നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ്അറസ്റ്റ് ചെയ്തു. മ്യൂസിയെ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. തൈക്കാട് ജഗതി കുളപ്പുര വീട്ടിൽ മഹേഷ് (35) നെയാണ് മ്യൂസിയം പോലീസ് ഗാർഹീക പീഡന നിയമ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. ഭാര്യയായ വിജയ ലക്ഷ്മിയുടെ പ്രതിയുടെ അടിസ്ഥാനത്തിൽ ആണ് കസ്റ്റഡിയിൽ എടുത്തത്. മുൻപും പ്രതി ഗാർഹീക പീഡന നിയമ പ്രകാരം അറസ്റ്റിൽ ആയിട്ടുണ്ട്. ഡിസിപി ബി.വി വിജയ് ഭരത് റെഡിയുടെ നേതൃത്വത്തിൽ എസിപി സ്റ്റുവർട്ട് കീലർ, ഇൻസ്‌പെക്ടർ എസ്.എച്ച് ഒ വിമൽ, എസ്.ഐമാരായ വിപിൻ,ഷിജു, ആശ ചന്ദ്രൻ , സിവിൽ പൊലീസ് ഓഫിസർമമാരായ അസീന, രാജേഷ്, ശരത്, നിഷാദ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles