കടുത്തുരുത്തി : മുത്തോലി തെക്കുംമുറി വൈക്കോൽപാടം ദേവീ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ വാതിൽ തകർത്താണ മോഷ് ട്ടാക്കൾ അകത്തു കടന്നത്. ക്ഷേത്രനടയിലെ കാണിക്കവഞ്ചി തുറന്ന് പണമെടുത്ത മോഷ്ടാക്കൾ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന നാണയങ്ങളും മോഷ്ടിച്ചു.
അലമാരയിൽ സൂക്ഷിച്ചി രുന്ന സ്വർണ താലികളും മോഷ്ടാക്കൾ അപഹരിച്ചു. ‘സ്വർണവും പണവുമടക്കംഅര ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഭാരവാഹികൾ പറഞ്ഞത്. പുലർച്ചെ 5 മണിയോടെ പൂജകൾക്കായി ക്ഷേത്രത്തിലെത്തിയ മേൽശാന്തി ശ്രീകാന്ത് നമ്പൂതിരിയാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ക്ഷേത്ര ഭരണ സമിതിയംഗങ്ങൾ കിടങ്ങൂർ പോലീസിൽ വിരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഫിംഗർ പ്രിന്റ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.