പുതുപ്പള്ളിയെ അയോധ്യ ആക്കരുത് : ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ ഇടപെട്ടത് സംസ്ഥാന സർക്കാർ : ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി അഡ്വ. കെ അനിൽകുമാർ 

കോട്ടയം: പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സിപിഐഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാർ. വി ഡി സതീശൻ്റെ പുണ്യവാള രാഷ്ട്രീയത്തിനു മറുപടിയില്ലേയെന്നും കെ അനിൽ കുമാർ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിനു പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നു. അതിൻ്റെ സാഹചര്യം ഒരുക്കിയതിൻ്റെ ഉത്തരവാദിത്തം സതീശനു കൂടിയല്ലേയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവിന് ഫേസ്ബുക്കിൽ എഴുതിയ തുറന്ന കത്തിലൂടെയാണ് വിമർശനവുമായി അനിൽകുമാർ രംഗത്തെത്തിയത്.

Advertisements

ആരാധനാലയത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കാൻ ചാണ്ടി ഉമ്മൻ ഒരു മാധ്യമത്തെ പള്ളിയിലേക്ക് ക്ഷണിച്ചത് ചട്ടലംഘനമാണ്. വി ഡി സതീശന്റെ പുണ്യവാള രാഷ്ട്രീയത്തിൻ്റെ വഴിയിൽ സ്ഥാനാർത്ഥി സഞ്ചരിച്ചത് അദ്ദേഹത്തിനു തിരഞ്ഞെടുപ്പിൽ അയോഗ്യത നൽകിക്കഴിഞ്ഞു. ആരാധനാലയങ്ങളെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബി ജെ പി ക്ക് സഹായകരമാണെന്ന വസ്തുത മറക്കരുതെന്നും അനിൽകുമാർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ രൂപപെട്ട സഹതാപതരംഗത്തിലൂടെ പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് വിജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. സഹതാപത്തിലൂടെയല്ല രാഷ്ട്രീയ പോരാട്ടത്തിലൂടെയാണ് വിജയിക്കേണ്ടതെന്നും എൽഡിഎഫ് പറയുന്നു. അതേസമയം കൃത്യമായ രാഷ്ട്രീയ പോരാട്ടത്തിലൂടെ തന്നെയായിരിക്കും വിജയം നേടുകയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രതികരികരിച്ചു. വികസനവുമായി ബന്ധപ്പെട്ട ചാണ്ടി ഉമ്മന്റെ വെല്ലുവിളി എൽഡിഎഫ് സ്വീകരിച്ചിരുന്നു. സിപിഐഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാറാണ് ചാണ്ടി ഉമ്മന്റെ വെല്ലുവിളി സ്വീകരിച്ചതായി അറിയിച്ച് രംഗത്തെത്തിയത്. റിപ്പോർട്ടർ ടിവി കൺസൽട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാറിന് നൽകിയ അഭിമുഖത്തിലായിരുന്നു ചാണ്ടി ഉമ്മൻ കണ്ണൂരിലെ വികസനവും പുതുപ്പള്ളിയിലെ വികസനവും താരതമ്യം ചെയ്യാൻ വെല്ലുവിളിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വി ഡി സതീശൻ്റെ പുണ്യവാള രാഷ്ട്രീയത്തിനു് മറുപടിയില്ലേ?

ബഹു:പ്രതിപക്ഷ നേതാവേ,

അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. ആദരണീയനായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിനു ശേഷം താങ്കൾ അദ്ദേഹത്തോടുള്ള മുൻ നിലപാട് മാറ്റുന്നതായി കണ്ടു.

ഉമ്മൻ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാൻ മത നേതൃത്വത്തോട് എറണാകുളത്തെ അനുശോചന യോഗത്തിൽ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിൽ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്നു് അങ്ങേയ്ക്കും അറിയുമല്ലോ. തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കേസിൻ്റെ വിധിയിൽ കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്നു് ബഹു: കേരള ഹൈക്കോടതിയുടെ ഒരു വിധി നിലവിലുണ്ട്.

യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോട് ഒരു മാധ്യമം പ്രതികരണമാവശ്യപ്പെട്ടപ്പോൾ ”നിങ്ങൾ പള്ളിയിലേക്ക് വരൂ ,അവിടെ മറ്റു ചാനലുകൾ എത്തിയിട്ടുണ്ട്, ഒരുമിച്ച് പ്രതികരിക്കാം” എന്നു് മറുപടി പറയുന്നത് കണ്ടു.

ആരാധനാലയത്തെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കാൻ ചാണ്ടി ഉമ്മൻ ഒരു മാധ്യമത്തെ പള്ളിയിലേക്ക് ക്ഷണിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. താങ്കളുടെ പുണ്യവാള രാഷ്ട്രീയത്തിൻ്റെ വഴിയിൽ സ്ഥാനാർത്ഥി സഞ്ചരിച്ചത് അദ്ദേഹത്തിനു് തിരഞ്ഞെടുപ്പിൽ അയോഗ്യത നൽകിക്കഴിഞ്ഞു.

അതിനാൽ രണ്ടാമതും ഒരു കത്തു കൂടി അയക്കുന്നു.

താങ്കൾക്ക് ഉമ്മൻ ചാണ്ടിയോടുള്ള “സ്നേഹം” ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിനു് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ. അതിൻ്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ.

പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബി ജെ പി ക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാൽ വീണ്ടും പറയെട്ടെ ..

പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്.

അഡ്വ.’ കെ.അനിൽകുമാർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.