മട്ടൻ ഓംലെറ്റും മസാല ദോശയും ഓർമ്മയിൽ ഒരു പകൽ : കോഫി ഹൗസ് രുചിയോർമ്മകളുടെ ഒരു പകൽ

കോട്ടയം : ഏറെ വ്യത്യസ്തമായിരുന്നു എസ് എച്ച് മൗണ്ട് ഇന്ത്യൻ കോഫി ഹൗസിൽ ഇന്നു നടന്ന സ്നേഹകൂട്ടായ്മ.

Advertisements

കോഫി ബോർഡിൽനിന്നും പിരിച്ചുവിട്ട വർക്കായി പാവങ്ങളുടെ പടത്തലവൻ എ കെ ഗോപാലൻ വിഭാവന ചെയ്തു യാഥാർത്ഥ്യമാക്കിയ ഇന്ത്യൻ കോഫി ഹൗസ് പ്രസ്ഥാനത്തിലെ വിരമിച്ച ജീവനക്കാർ അദ്ദേഹത്തിൻറെ സ്മരണ ദിനത്തിൽ തന്നെയാണ് ഒത്തുകൂടിയത്. 1958 ൽ ഇന്ത്യൻ കോഫി ഹൗസ് പ്രസ്ഥാനം രൂപീകൃതമായതിനു ശേഷം കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെ കാലത്തിനിടയിൽ ആദ്യമായാണ് റിട്ടയർ ചെയ്തവരുടെ ഇത്തരത്തിൽ സംസ്ഥാനതല ഒത്തുചേരൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തങ്ങളുടെ വിദ്യാർത്ഥി യുവജന ജീവിതത്തിൽ കോട്ടയത്തെ കോഫി ഹൗസുകളെ പകൽവീടാക്കിയ അഡ്വ സുരേഷ് കുറുപ്പും എം ജി സർവകലാശാല റിട്ട ഡയറക്ടർ വാൽമീകി എന്നറിയപ്പെടുന്ന കുര്യൻ കെ തോമസും ചടങ്ങിൽ അതിഥികളായി പങ്കെടുത്തു.

വെളുത്ത കാൽശരായിയും കൈയ്യിറക്കമുള്ള കുപ്പായവും, രണ്ടര ഇഞ്ചു വീതിയിൽ ചുവപ്പും പച്ചയും നിറങ്ങളിൽ
സുവർണ്ണ സമാന്തര വരകളുള്ള വട്ടക്കെട്ടും, പശയിട്ടു വെടിപ്പാക്കിയ അടുക്കുപോലെ കിന്നരി തലപ്പാവുമായി ഇടതു കയ്യിൽ വൃത്താകൃതിയിലെ പിച്ചള താമ്പാളത്തിൽ ഇളം പിങ്കനിറമുള്ള കരിങ്ങാലി വെള്ളവും മറുകയ്യിൽ വൃത്തിയാക്കാനുള്ള തുണിയുമായി മേശക്കരികിലെത്തി ഓർഡർ എടുക്കുംമുമ്പ് സാറെന്നു വിളിക്കുന്ന കോഫി ഹൗസിലെ വിളമ്പുകാരൻ.
ബീറ്റ്റൂട്ടിന്റെ ചുവപ്പ് രാശി പടർന്ന മൊരിഞ്ഞ മസാല ദോശയും വെളുത്ത സോസറിലും കപ്പിലും ലഭിക്കുന്ന മറക്കാനാവാത്ത മണവും വേറിട്ട രുചിയുമുള്ള കാപ്പിയും മധുരം കിനിയുന്ന ബോംബെ റ്റോസ്റ്റും എരിവുള്ള ഓർമ്മയായ മട്ടൻ-ചിക്കൻ-ടൊമാറ്റോ ഓംലെറ്റുകളും സ്ക്രാംബിൾ എഗ്ഗും ബുൾസ് ഐയും ഡമ്പിൾ ഫ്രൈയും റോസ് മിൽക്കും ചേർന്ന ‘ഇന്ത്യൻ കോഫീ ഫൗസുകൾ പങ്കെടുത്തവർക്കല്ലാം ഓർമ്മ ചിത്രമായ പകൽ.

റിട്ട സീനിയർ മാനേജർ സി പി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. എംജി സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗം റിട്ട ഡയറക്ടർ കുര്യൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. ബാബു എബ്രഹാം, ടി ഐ നൈനാൻ, ജോസഫ് പീറ്റർ, സ്നേഹരാജൻ പി കെ ശശി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles