കോട്ടയം : ബിരിയാണികളിലെ രാജാവായ മട്ടൻ ബിരിയാണിക്ക് നാനൂറ് രൂപായിക്ക് മുകളിലേക്ക് വില ഉയർന്നിരിക്കുന്നു. മുൻകാലങ്ങളിൽ മുന്നൂറ്റി നാൽപ്പതു രുപ മുതൽ മട്ടൻ ബിരിയാണി ലഭിക്കുമായിരുന്നു. ആട്ടിറച്ചിയുടെ വില വലിയ തോതിൽ വർദ്ധിച്ചതാണ് വില കൂടാൻ കാരണം മാസങ്ങൾക്ക് മുൻപ് ഒരു കിലോ ആട്ടിറച്ചി 800 രൂപായിക്ക് ജില്ലയിൽ ലഭിക്കുമായിരുന്നു എന്നാൽ ഇന്ന് അതിന്റെ വില ആയിരം രുപയാണ്. വിപണിയിൽ ഇന്ന് കൂടുതലായും വിൽപ്പന നടത്തുന്നത് നോർത്ത് ഇന്ത്യയിൽ നിന്നും വരുന്ന ആടുകളാണ്.
ഇത്തരത്തിൽ എത്തുന്ന ആടുകൾ ജീവനോടെ തൂക്കുബോൾ കിലോ 350 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത് ഇത് ഇറച്ചിയാക്കി വിൽക്കുപോൾ നിലവിൽ 800 രൂപായിക്ക് വിറ്റാലു൦ ലാഭകരമാണ് ഒരു പ്ലെയിറ്റ് മട്ടൻ ബിരിയാണിയിൽ 250 ഗ്രാമം മട്ടൻ എകിലു൦ വേണം മറ്റൂസാധനങ്ങൾ കൂടിയാകുമ്പോൾ വില ഉയർത്താതെ വിൽപ്പന നടത്താൻ സാധിക്കുകയില്ല. വില വർദ്ധിച്ചതോടെ മിക്ക ഹോട്ടലുകളു൦ മട്ടൻബിരീയാണി ഒഴിവാക്കിയിരിക്കുകയാണ് മാ൦സ വിപണന രംഗത്ത് നിലവിൽ ഇറച്ചി കോഴിയുടെ വില മാത്രമാണ് സർക്കാർ പരിശോധിക്കുന്നത് മാ൦സ വിപണന രംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു.