മുട്ടപ്പള്ളി സുരഭി സൗഹൃദ സംഗമം വേറിട്ട അനുഭവമായി മാറി

മുട്ടപ്പള്ളി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മുട്ടപ്പള്ളിയുടെ കലാ- കായിക- വിദ്യാഭ്യാസ- സാംസ്‌കാരിക പുരോഗതിക്കായി പ്രവർത്തിക്കുന്ന സുരഭി സംഘടിപ്പിച്ച സൗഹൃദ സംഗമം വേറിട്ട അനുഭവമായി മാറി. സംഗമത്തിന്റെ ഭാഗമായി സുരഭിയുടെ വളർച്ചയിൽ നെടുംതൂണായി നിന്ന മൺമറഞ്ഞ കലാ പ്രവർത്തകരെ അനുസ്മരിച്ചു. കൂടാതെ കലാ സാംസ്‌കാരിക മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച പതിമൂന്ന് കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. എം കെ ഗോപി, പിഎസ് ചെല്ലപ്പൻ, എ ജി പ്രസാദ്, തമ്പി ആറ്റിങ്ങൽ, ചന്ദ്രൻ മാറമല, കുട്ടപ്പൻ കിണറ്റുകര, കൊച്ചൂട്ടി മരുതിക്കുന്നേൽ, രാജപ്പൻ ഐക്കുഴി, ജോയ് കല്ലമ്മാക്കൽ, സുരേന്ദ്രൻ ആനക്കുഴി, കുട്ടപ്പൻ പേഴുത്തോലി, സി ജി രാജു ചൂണ്ടശ്ശേരി എന്നിവരെയാണ് ആദരിച്ചത്. സുരഭിയെ പ്രതിനിധീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മൽസരത്തിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ കായിക പ്രതിഭകളെയും സംഗമത്തിൽ ആദരിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. 1982-83 കാലഘട്ടത്തിൽ ബാലജന സഖ്യം & റേഡിയോ ക്ലബ് ആയാണ് സുരഭിയുടെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സംഗീത നാടക അക്കാദമിയുടെ രജിസ്ട്രേഷനോടെ പ്രവർത്തനം വിപുലീകരിച്ചു. പ്രാദേശിക വികസനം, സന്നദ്ധ സേവന പ്രവർത്തനങ്ങൾ, ആരോഗ്യ പ്രവർത്തനങ്ങൾ, കലാ-കായിക രംഗം, ഏകാംഗ നാടകങ്ങൾ, പഞ്ചായത്ത് മേളകൾ, പ്രഫഷനൽ നാടകരംഗം, ഗാനമേളകൾ തുടങ്ങി കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെ വലിയൊരു പാരമ്പര്യമാണ് സുരഭി കാഴ്ചവെക്കുന്നത്.

Advertisements

മുട്ടപ്പള്ളി ഡിഎഎംയുപി സ്‌കൂളിൽ നടന്ന സംഗമത്തിൽ സുരഭി കലാ സമിതി പ്രസിഡന്റ് എം കെ അജയകുമാർ അധ്യക്ഷത വഹിച്ചു. സി കെ രവീന്ദ്രൻ സംഗമത്തിന്റെ അവതാരകനും മോഡറേറ്ററുമായിരുന്നു. സെക്രട്ടറി അഡ്വ. കെ പി ഷലിൻ കുമാർ, ജോയിന്റ് സെക്രട്ടറി വിപിൻ ദാസ് കാവുംപാടം, സതീശ് കുമാർ പി ടി, സാബു ചെമ്പിൽ, സുകുമാരൻ, എം അജയദേവ്, സന്തോഷ് കടപ്ര സംസാരിച്ചു. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേർ പങ്കെടുത്തു.

Hot Topics

Related Articles