കോട്ടയം: മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. പൊൻകുന്നം ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (അക്കു-21) ആണ് മരിച്ചത്. മാതാവ്: നിഷ. സഹോദരൻ: സിബിൻ. നാട്ടിലേക്കു വരുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്.
Advertisements