വൈക്കം: വൈക്കം നഗരസഭ 2025 -26 വാർഷിക പദ്ധതി യൽ ഉൾപ്പെടുത്തി നൽകിയ കട്ടിലുകളിൽ ചിലത് ഗുണമേന്മ ഇല്ലാത്തതാണെന്നും കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും ആരോപിച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് ധർണ നടത്തി. വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതിയിൽ 87000 രൂപ വിനിയോഗിച്ച് പട്ടികജാതി വിഭാഗത്തിന് 19 കട്ടിലും ജനറൽ വിഭാഗത്തിന് 5,65,500 രൂപ വിനിയോഗിച്ച് 135 പേർക്കാണ് കട്ടിൽ നൽകിയത്. തേക്ക് തടിയുടെ കട്ടിൽ നൽകുമെന്ന് കരാറുകാരൻ പറഞ്ഞിരുന്നെങ്കിലും ചില കട്ടിലുകളിൽ മറ്റ് തടികളുടെ ഭാഗം കണ്ടെത്തിയതാണ് വിവാദമായത്. പ്രതിപക്ഷാംഗങ്ങൾ മരപ്പക്കണിക്കാരനെ കൊണ്ട് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഗുണമേന്മയില്ലെന്ന് കണ്ടെത്തി ഏഴു കട്ടിലുകൾ മാറ്റിയിരുന്നു. ക്രമക്കേടു കണ്ടെത്തിയ കട്ടിലുകൾ മാറ്റികുറ്റമറ്റ കട്ടിലുകൾ നൽകുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് എസ്.ഹരിദാസൻ നായർ പറഞ്ഞു. നഗരസഭ കൗൺസിലർമാരായ കെ.പി.സതീശൻ, ലേഖ ശ്രീകുമാർ, എബ്രഹാം പഴയകടവൻ, അശോകൻ വെള്ളവേലി, കവിതാ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
വൈക്കം നഗരസഭയിൽ വിതരണം ചെയ്ത കട്ടിലിന് ഗുണനിലവാരം ഇല്ല : എൽ ഡി എഫ് ധർണ നടത്തി
