ചെന്നൈ: സൂര്യ 44 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ കുറിച്ചത്. സംഭവത്തെത്തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
“പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, നിങ്ങളുടെ സൂര്യ അണ്ണൻ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു” എന്നാണ് നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എക്സിൽ കുറിച്ചത്. സൂര്യ 44’ന്റെ രണ്ടാം ഷെഡ്യൂള്‍ ഈ മാസം ആദ്യമാണ് ഊട്ടിയില്‍ ആരംഭിച്ചത്. താരത്തിന്റെ പ്രധാന രംഗങ്ങളായിരുന്നു ഊട്ടിയില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ ആയിരുന്നു പരിക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ‘നേരത്തെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അന്ഡമാനില് നടന്നിരുന്നു. സൂര്യയുടെ ജന്മദിനത്തില് ചിത്രത്തിന്റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.