നടുവേദന: വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കാംവര്‍ധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികള്‍ ആവശ്യമുള്ള ശക്തി നേടുന്നില്ല. അതുകൊണ്ട് നട്ടെല്ലിന് സ്ട്രെയിന്‍ താങ്ങാന്‍പറ്റാതെ വരുന്നു.
നമ്മുടെ നാഡീവ്യവസ്ഥയില്‍ എന്തെങ്കിലും തകരാറു സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് വേദനയായി അനുഭവപ്പെടുന്നത്. അത് പലവിധത്തില്‍ നമുക്ക് അനുഭവപ്പെടാം. കുത്തുന്ന തരത്തില്‍ അല്ലെങ്കില്‍ പുകച്ചില്‍, ശരീരഭാഗം കട്ടുകഴയ്ക്കുന്ന തരത്തില്‍ അല്ലെങ്കില്‍ പൊള്ളിപ്പിടിക്കുന്ന വിധത്തില്‍ അസുഖകരമായ ഒരു വികാരമായി വേദന അനുഭവപ്പെടാം. വേദന കാഠിന്യമേറിയതോ അല്ലെങ്കില്‍ കുറഞ്ഞതോ ആകാം. അത് വരാം പോകാം, അല്ലെങ്കില്‍ സ്ഥിരമായിരിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതൊന്നുമല്ലെങ്കില്‍ ഒരു പരുക്കുപറ്റിയതിന്റെ ഭാഗമായും വേദന അനുഭവപ്പെടാവുന്നതാണ്. ഇവിടെ നമ്മള്‍ മനസിലാക്കേണ്ടതെന്തെന്നാല്‍ ഒരു വേദനയും വെറുതെ വരുന്നതല്ല, അതിന് ഒരു അടിസ്ഥാന കാരണം ഉണ്ടാവും. അത് മനസിലാക്കി അതിനു വേണ്ട ചികിത്സ നല്‍കുക എന്നത് അത്യാവശ്യമാണ്.
സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് (കഴുത്ത് തേയ്മാനം)
കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍, ലോംഗ് ഡിസ്റ്റന്‍സ് ഡ്രൈവര്‍മാര്‍, ഹെവി വര്‍ക്കര്‍മാര്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍മാര്‍, ഹെഡ് ലോഡിംഗ് വര്‍ക്കര്‍മാര്‍, ഹെവി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന പോലീസുകാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, വെയ്റ്റ് ലിഫ്‌റ്റേഴ്‌സ്, ദന്ത ഡോക്ടര്‍മാര്‍, ശസ്ത്രക്രിയാ ഡോക്ടര്‍മാര്‍ തുടങ്ങിയവ രിലാണ് സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് (കഴുത്ത് തേയ്മാനം) കൂടുതല്‍ കാണുന്നത്.
പുറം വേദനയ്ക്ക് കാരണമാകുന്നത് എന്താണ്?
ഭാരമേറിയ വസ്തുക്കള്‍ എടുക്കുക, അല്ലെങ്കില്‍ അനുചിതമായ ശരീരവിന്യാസത്തില്‍ ഇരിക്കുക, തുടര്‍ച്ചയായി ദീര്‍ഘനേരം വാഹനമോടിക്കുക, അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍/ മൊബൈല്‍ ഫോണ്‍ എന്നിവയില്‍ അധികനേരം ചിലവഴിക്കുക. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുമ്‌ബോള്‍ നടുവിന് ഏറെ സമ്മര്‍ദം അനുഭവപ്പെടുന്നു.
മുറിവ്, ആഘാതം, പരിക്ക്, അല്ലെങ്കില്‍ ഒടിവുകള്‍
(തുടരും)
വിവരങ്ങള്‍: ഡോ. അരുണ്‍ ഉമ്മന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍, വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍, കൊച്ചി. ഫോണ്‍ – 0484 2772048