കോട്ടയം: നാഗമ്പടത്തെ ജീവൻരക്ഷകരായ മൂന്നു പേരെയും ആദരിച്ച് കാരിത്താസ് ആശുപത്രി. കഴിഞ്ഞ ദിവസം നാഗമ്പടത്ത് കാറോടിയ്ക്കുന്നതിനിടെ കുഴഞ്ഞു വീണ വ്യക്തിയ്ക്ക് രക്ഷകരായവരെ ആദരിച്ച് കാരിത്താസ് ആശുപത്രി. കാറോടിയ്ക്കുന്നതിനിടെ കുഴഞ്ഞു വീണ ബാബു ജോസഫിനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ച പൊലീസ് ഉദ്യോഗസ്ഥനെയും ബിഎംഎസ് ജില്ലാ പ്രസിഡന്റിനെയും വിഷ്ണുവിനെയുമാണ് ആദരിച്ചത്. സിവിൽ പൊലീസ് ഓഫിസർ അനീഷ് സിറിയകും, ബിഎം.എസ് ജില്ലാ പ്രസിഡന്റ് എസ്.വിനയനും, കലാകാരനായ വിഷ്ണുവിനെയുമാണ് കാരിത്താസ് ആശുപത്രി ആദരിച്ചത്.കഴിഞ്ഞ ദിവസം ജാഗ്രത ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്തയുടെ ടെക്സ്റ്റ് അതേപടി തന്നെ കേരള പൊലീസ് തങ്ങളുടെ സംസ്ഥാന ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. കോട്ടയത്ത് നടന്ന നന്മ നിറഞ്ഞ ഈ ഇടപെടൽ ജാഗ്രത ന്യൂസ് ലൈവാണ് ആദ്യമായി പുറം ലോകത്തെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ജാഗ്രത ന്യൂസ് ലൈവിന്റെ വാർത്തയുടെ ടെക്സ്റ്റ് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിൽ പങ്കു വച്ചത്. ഇത് കോട്ടയത്തിനും ജാഗ്രതയ്ക്കും ഒരു പോലെ അഭിമാന നിമിഷമായി.

