കോട്ടയം നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക് : പരിക്കേറ്റത് കോളജ് വിദ്യാർത്ഥികൾക്ക് 

കോട്ടയം : നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിൽ കാറും ബൈക്കും കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കുര്യൻ ഉതുപ്പ് റോഡിൽ നാഗമ്പടം മുനിസിപ്പൽ പാർക്കിന് മുമ്പിലായിരുന്നു അപകടം. വൈക്കം വടയാർ പത്മവിലാസം വീട്ടിൽ ശശികുമാർ മകൻ ആദർശ് (20) , ഇല്ലിക്കൽ കുഴിയിൽ ജോൺസണിന്റെ മകൻ സ്റ്റീവ് (18) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ശാസ്ത്രി റോഡ് ഭാഗത്ത് നിന്നും എത്തിയ ബൈക്ക് , എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാക്കളെ നാട്ടുകാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. 

Advertisements

Hot Topics

Related Articles