നാഗമ്പടത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ തമ്മിലടി: തർക്കം പെർമിറ്റിനെയും യാത്രക്കാരെ എടുക്കുന്നതിനെയും ചൊല്ലി 

കോട്ടയം :  നാഗമ്പടത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ തമ്മിലടി.  കോട്ടയം നഗരത്തിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരും റെയിൽവേ സ്റ്റേഷനിലെ സ്റ്റാൻഡിലെ  ഓട്ടോ ഡ്രൈവർമാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പെർമിറ്റ് ഇല്ലാത്ത ഓട്ടോ ഡ്രൈവർമാർ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് ഓട്ടം എടുത്തതിനെച്ചൊല്ലിയുണ്ടായ തകർക്കമാണ് കൂട്ട അടി ആയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവങ്ങൾ. നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരായ കൊല്ലാട് സ്വദേശി ലിജോ , അയ്മനം സ്വദേശി അനന്ദു എന്നിവരെ മർദ്ദനമേറ്റ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനിലെ സ്റ്റാൻഡിൽ സർവീസ് നടത്തുന്ന രതീഷ് , അജിത് എന്നിവർക്കും മർദനത്തിൽ പരിക്കേറ്റു. 

Advertisements

റെയിൽവേ സ്റ്റേഷന് സമീപം ആർ എം എസിന് മുന്നിൽ യാത്രക്കാരെ ഇറക്കുകയായിരുന്ന തന്നെ അകാരണമായി സ്റ്റേഷനുള്ളിൽ നിന്നും എത്തിയ ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നു എന്ന് ലിജോ പറയുന്നു. തടയാൻ എത്തിയ അനന്തുവിനും മർദ്ദനം ഏറ്റു.  പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിലും ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. എന്നാൽ പെർമിറ്റില്ലാതെ സ്റ്റാൻഡിൽ എത്തി യാത്രക്കാരെ എടുക്കുന്നത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവർമാരെ പെർമിറ്റ് ഇല്ലാത്ത ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നു എന്ന് റെയിൽവേ സ്റ്റേഷനിലെ തൊഴിലാളികൾ പറയുന്നു. 

Hot Topics

Related Articles