കോട്ടയം: ഇന്നു മുതൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയം ഒരു കൊച്ചു വനമായി മാറും. പക്ഷികളെയും മൃഗങ്ങളെയും അടുത്തറിയാൻ എക്സോട്ടിക് പെറ്റ് ഷോ ആനിമൽ കിംങ്ഡം ഇന്നു മുതൽ കോട്ടയത്ത് അരങ്ങേറും. വൈകിട്ട് അഞ്ചു മണിയ്ക്ക് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ദൃശ്യ മാദ്ധ്യമങ്ങളിൽ മാത്രം കണ്ടിരുന്ന വിദേശയിനം പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് കാണുവാനും അവയോടൊപ്പം സമയം ചിലവഴിക്കുവാനും അവസരമൊരുക്കിയിരിക്കുന്നു..കേരളത്തിൽ ആദ്യമായി ഓപ്പൺ എവിയറി രീതിയിലുള്ള പെറ്റ് ഷോയും സജീകരിച്ചിട്ടുണ്ട്..പെരുമ്പാമ്പിനോടൊപ്പവും ഇഗ്വാനയോടൊപ്പവും ഫ്രീ ആയി സെൽഫി എടുക്കാനുള്ള കൗണ്ടേറും ഇവിടെയുണ്ട്… കൂടാതെ കാട്ടിലെ വമ്പന്മാരെ കോർത്തിണക്കി ഒരു റോബോട്ടിക് സൂ ഉം നിർമ്മിച്ചിട്ടുണ്ട്..കേരളത്തിലെ അകത്തും പുറത്തും ഉള്ള 100 ഓളം വാണിജ്യ സ്റ്റാളുകളും , കോഴിക്കോടൻ ഫുഡ് കോർട്ട് എക്സ്പോയുടെ ഭാഗം ആണ് ..കുട്ടികൾക്കായി പ്രത്യേകം അമ്യൂസ്മെന്റ് റൈഡുകളും അലങ്കാര ചെടികൾ വിൽപനക്കായ് വൻ സജീകരണങ്ങളും ഉണ്ട്. എല്ലാ ദിവസവും രാവിലെ 11 മാ മുതൽ രാത്രി 9:30 ുാ വരെയാണ് പ്രദർശനം…പ്രദർശനം വെറും 12 ദിവസം മാത്രമാണുള്ളത്… നവംബർ 10 ന് അവസാനിക്കും..