കോട്ടയം : നാഗമ്പടം ചുങ്കം റോഡ് അണ്ണാൻകുന്ന് പ്രദേശത്ത് വ്യാപകമായ രീതിയിൽ കക്കൂസ് മാലിന്യം തള്ളിയത് കഴുകി വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ. ജാഗ്രത ന്യൂസ് ലൈവ് വാർത്തയെ തുടർന്നാണ് നഗരസഭ അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടത്. നഗരസഭാ അധ്യക്ഷ ബി സി സെബാസ്റ്റ്യൻ നിർദ്ദേശത്തെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി.എ തങ്കം , ജെ.എച്ച്.ഐ ജയേഷ് , നഗരസഭ ജീവനക്കാരൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. മാലിന്യം വെള്ളം ഒഴിച്ച് കഴുകിയ ശേഷം , ബ്ളീച്ചിങ്ങ് പൗഡർ തളിച്ച് ശുചീകരിക്കുകയാണ് നഗരസഭ അധികൃതർ ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് നാഗമ്പടം ചുങ്കം റോഡ് അണ്ണാൻകുന്ന് ഭാഗത്ത് മീനച്ചിലാറിന്റെ കൈ തോട്ടിലേക്ക് മാലിന്യം തള്ളിയത്. ലോറിയിലെത്തി മാലിന്യങ്ങൾ പാലത്തിന്റെ ഗ്രില്ലുകൾക്കിടയിലൂടെ തോട്ടിലേക്ക് തള്ളിയത്. നൂറുകണക്കിന് ആളുകൾ കടന്നു പോകുന്ന വഴിയിൽ അതിദുർഗന്ധം അനുഭവപ്പെടുന്നത് ജാഗ്രത ന്യൂസാണ് പുറത്ത് വിട്ടത്. തുടർന്നാണ് നഗരസഭ അധികൃതർ വിഷയത്തിൽ ഇടപെട്ടത്.