നാഗമ്പടത്ത് റെയില്‍വേ സ്റ്റേഷന് മുന്നില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ വച്ച് മര്‍ദിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ട ഷംനാസും ഇരുട്ട് രതീഷും പിടിയില്‍; അക്രമം നടത്തിയത് കാപ്പ ചുമത്താനുള്ള നടപടികള്‍ക്കിടെ

കോട്ടയം: നഗരമധ്യത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തടവില്‍ വച്ചു മര്‍ദിച്ച കേസില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ വേളൂര്‍ പെരുമ്പായിക്കാട് സലിം മന്‍സിലില്‍ ഷംനാസിനെ(38) ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റെജോ പി.ജോസഫ് അറസ്റ്റ് ചെയ്തു. നാഗമ്പടത്തെ ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ഷംനാസും, ഗുണ്ടാ സംഘാംഗമായ പനച്ചിക്കാട് കൊല്ലാട് ബോട്ട്ജട്ടികവല ഭാഗത്ത് ഏലമല വീട്ടില്‍ രതീഷും (ഇരുട്ട് രതീഷ് – 40) ചേര്‍ന്നു തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഷംനാസിനെ നേരത്തെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഷംനാസിനെ ഒറ്റിയത് ഈ ഓട്ടോഡ്രൈവറാണ് എന്ന് ആരോപിച്ചാണ് ഇയാള്‍ ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വച്ച് മര്‍ദിച്ചത്. കോടതിയില്‍ കേസിന്റെ ആവശ്യത്തിനായി ചിലവായ തുകയായ ഒന്നര ലക്ഷം രൂപ നല്‍കിയെങ്കില്‍ മാത്രമേ ഇയാളോ മോചിപ്പിക്കൂ എന്നായിരുന്നു പ്രതികള്‍ അറിയിച്ചത്. അക്രമി സംഘത്തില്‍ നിന്നും രക്ഷപെട്ട ദിലീപ്, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു, ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് സംഘം ആദ്യം ഇരുട്ട് രതീഷിനെ പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ ഷംനാസിനെ പിടികൂടിയത്. കാപ്പ ചുമത്തിയതിനെ തുടര്‍ന്നു ഡിവൈ.എസ്.പിയുടെ ഓഫിസിലെത്തി ഇയാള്‍ ഒപ്പിട്ടിരുന്നു. ഇതിനിടെയാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതും ആക്രമിച്ചതും. ഈ കേസില്‍ കൂടി അറസ്റ്റിലായതോടെ ഷംനാസിനെതിരെ കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Hot Topics

Related Articles