ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സുരക്ഷ യാത്ര നടത്തി; നിലയ്ക്കല്‍ ആശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്തും; ആനയിറങ്ങുന്ന സ്ഥലങ്ങള്‍, കൊടുംവളവുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കും

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരന്തനിവാരണ സുരക്ഷ യാത്ര നടത്തി.

Advertisements

പത്തനംതിട്ട കെ.എസ്.ആര്‍ടി.സി ബസ് സ്റ്റാന്‍ഡ്, പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളം, വടശ്ശേരിക്കര ചെറിയകാവ് ദേവിക്ഷേത്രം, കല്ലാര്‍, ബംഗ്ലാംകടവ് പാലം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, മാടമണ്‍ കടവ്, പൂവത്തുംമൂട് പാലം, പെരുനാട് ഇടത്താവളം, ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ബേസ് ക്യാമ്ബ്, അട്ടത്തോട്, പമ്ബ കെ.എസ്.ആര്‍ടി.സി ബസ് സ്റ്റാന്‍ഡ്, പമ്ബ ത്രിവേണി, ഞുണങ്ങാര്‍ പാലം തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ആനയിറങ്ങുന്ന സ്ഥലങ്ങള്‍, കൊടുംവളവുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കും. നദീതീരങ്ങളിലെ സുരക്ഷിതത്വം, മരംവീഴ്ച, മണ്ണിടിച്ചില്‍ പോലെയുള്ള അപകടസാധ്യതകള്‍ ഒഴിവാക്കാനുള്ള ശ്രമവും നടത്തും.

നിലയ്ക്കല്‍ ആശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്തുകയും പ്രത്യേക കോവിഡ് കിയോസ്‌ക് സ്ഥാപിക്കുമെന്നും സുഗമമായ തീര്‍ഥാടനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സമയബന്ധിതമായി ഒരുക്കുമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.

അസി. കലക്ടര്‍ സന്ദീപ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജൂനിയര്‍ അഡിമിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിരണ്‍ ബാബു, നിലയ്ക്കല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹരി, ടെക്‌നിക്കല്‍ അസി. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles