ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്

മുംബൈ: ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisements

നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറ് പേരാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും എന്‍സിബി വ്യക്തമാക്കി.
ആര്യന്‍ ഖാന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധന തുടരുകയാണ്. ലഹരിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. പിടിയിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഇവരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍ പ്രമുഖ വ്യവസായികളുടെ മക്കളുമുണ്ടെന്ന് സൂചനയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടയതായും വിവരമുണ്ട്. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

Hot Topics

Related Articles