ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോര് എന്നെ ബാധിക്കില്ല; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ അഴിച്ചുവിടുന്ന ആക്രമണം അപലപനീയം; സിപിഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ പ്രതിപക്ഷ നേതാവുമായ ശ്രീ രമേശ് ചെന്നിത്തല. പാര്‍ട്ടി ചുമതലകളില്‍ നിന്ന് രമേശ് ചെന്നിത്തല രാജിവെച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ചെന്നിത്തല ഫേസ്ബുക്കില്‍ മറുപടിയിട്ടത്.

Advertisements

പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഓരോ അഴിമതിയും തുറന്നു കാട്ടിയതിന്റെ പേരില്‍ താന്‍ നിരന്തരം വേട്ടയാടപ്പെടുകയുണ്ടായി. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോര് തന്നെ ബാധിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി.എം അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.പി.സി.സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ നിന്നും രാജി വെച്ചത് പ്രസിഡന്റിനെ ചുമതല ഏല്‍പ്പിക്കുവാന്‍ വേണ്ടിയാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ട പിറ്റേ ദിവസം നല്‍കിയ രാജി ആയിരുന്നു അത്. ചെന്നിത്തല രാജി വെച്ചു എന്ന കൃത്രിമ തലക്കെട്ടുകള്‍ കൊടുക്ക വാന്‍ വേണ്ടി മാധ്യമങ്ങള്‍ ഈ അവസരം ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles