ആലപ്പുഴ : തമിഴ്നാട്ടിലെ നാഗർകോവില്‍ നിന്നും ആരംഭിച്ച് തിരുവനന്തപുരം കോട്ടയം വരെ സർവീസ് നടത്തുന്ന നാഗർകോവില്‍-കോട്ടയം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ചു.ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിലുള്ള ചെറിയനാട്ടാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചുയെന്ന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. മാർച്ച് 22-ാം തീയതി മുതല്‍ ട്രെയിൻ ചെറിയനാട് നിർത്തും. അതേസമയം സമയക്രമം റെയില്‍വെ പുറപ്പെടുവിച്ചില്ല.
“ട്രെയിൻ നമ്ബർ 16366 നാഗർകോവില്‍ ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ്സ് ട്രെയിനിന് മാർച്ച് 22 മുതല്‍ ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. ചെറിയനാട് റെയില്‍വേ സ്റ്റേഷനിലെ പുതിയ സ്റ്റോപ്പ് സംബന്ധിച്ചുള്ള റെയില്‍വേ ബോർഡിന്റെ അനുകൂല തീരുമാനം ദക്ഷിണ റെയില്‍വേയില്‍ നിന്നും അറിയിപ്പായി ലഭിച്ചു” കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിദിന സർവീസായ കോട്ടയം എക്സ്പ്രസ് ഉച്ചയ്ക്ക് ഒരു മണിക്കാണ് നാഗർകോവില്‍ ജങ്ഷനില്‍ നിന്നും സർവീസ് ആരംഭിക്കുക. വൈകിട്ട് 6.19 ഓടെ ട്രെയിൻ മാവേലിക്കരയില്‍ എത്തുക. ചെങ്ങന്നൂരില്‍ എത്തുന്ന സമയം 6.30 ആണ്. ഇതിനിടിയിലാകും ചെറിയനാട് ട്രെയിൻ എത്തുക. രാത്രി 7.35 ഓടെ ട്രെയിൻ അവസാന സ്റ്റേഷനായ കോട്ടയത്ത് എത്തി ചേരുകയും ചെയ്യും.