“തലവേദന മുതൽ തൈറോയിഡ് വരെ”; നെയില്‍ പോളിഷിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളെ അറിയാം… ഉപയോഗിക്കൂ ഇത്തരം നെയിൽ പോളിഷുകൾ 

നഖങ്ങള്‍ക്ക് ഭംഗി നല്‍കാന്‍ പൊതുവേ സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് നെയില്‍ പോളിഷ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം ഇത് ഇഷ്ടപ്പെട്ട ഒരു അലങ്കാരമാണ്. പല തരത്തിലെ നെയില്‍ പോളിഷുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ഈ നെയില്‍ പോളിഷുകള്‍ പലപ്പോഴും അപകടകാരിയാകാറുണ്ട്. നെയില്‍ പോളിഷ് നല്ലതെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ ചിലതില്‍ ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ വരെ വരുത്തും. ഇത് നഖത്തിലിട്ടാലും നമ്മുടെ ചര്‍മത്തിലൂടെ ഉള്ളിലേക്ക് എത്തുന്നുണ്ട്. മാത്രമല്ല, പലരും നെയില്‍ പോളിഷിട്ട് നഖം കടിക്കുമ്പോള്‍ ഇത് ഉള്ളിലേയ്ക്ക് ചെല്ലുന്നു. പ്രത്യേകിച്ചും കുട്ടികള്‍ ഇതിടുമ്പോള്‍.

Advertisements

തലവേദന

നെയില്‍ പോളിഷില്‍ ദോഷകരമായ പല വസ്തുക്കളുമുണ്ട്. സാധാരണയായി ഫോര്‍മാല്‍ഡിഹൈഡ്, ഡൈ ബ്യൂട്ടൈല്‍ പെസ്തലേറ്റ് അഥവാ ഡിബിപി, ടൊളുവിന്‍ എന്നിങ്ങനെയുള്ള ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇടുന്ന സമയത്ത് ശ്വസിച്ചാല്‍, പ്രത്യേകിച്ചും വായുസഞ്ചാരം കുറവുള്ളിടത്ത് ഇരുന്ന് ഇട്ടാല്‍ ആസ്തമ, ലംഗ്‌സ് പ്രശ്‌നം തുടങ്ങിയ പലതിനും സാധ്യതയേറെയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാം നെയില്‍ പോളിഷ് ഇടുന്ന സമയത്ത് ഒരു പ്രത്യേക മണം വരുന്നത് നമ്മുക്ക് പല പ്രശ്‌നങ്ങളുമുണ്ടാക്കാം. ആസ്തമ പ്രശ്‌നങ്ങളെങ്കില്‍ ഇവര്‍ക്ക് ഇത് അധികമാകാം. കൂടുതല്‍ നേരം ഇത് ശ്വസിച്ചാല്‍ മനംപിരട്ടല്‍, തലവേദന, തലചുററല്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടാക്കുന്നു.

വയറുവേദന

ഉള്ളില്‍ ഇത് ചെന്നാല്‍ അള്‍സര്‍, വയറുവേദന, വയറിന് അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇത് നാം തുടര്‍ച്ചയായി ചെയ്യുമ്പോഴാണ് പ്രശ്‌നം. തലച്ചോറിനെ വരെ ഇത് ബാധിയ്ക്കാം. ഫോര്‍മാല്‍ഡിഹൈഡ് തലച്ചോറിനെ വരെ ബാധിയ്ക്കുന്ന ഒന്നാണ്. അപസ്മാരം പോലുളള പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങളുണ്ടാകും. ഇതെല്ലാം സ്ഥിരം ഉള്ളിലെത്തിയാലാണ്, സ്ഥിരം ഉപയോഗിച്ചാലാണ് പ്രശ്‌നമുണ്ടാകുന്നത്. അസെറ്റോള്‍ എന്ന ഒരു ഘടകം ഇതിലുണ്ട്. ഇത് നെയില്‍പോളിഷ് റിമൂവറിലും ഉണ്ട്. ഇത് നഖം വല്ലാതെ വരണ്ടതാക്കും. നഖത്തിന്റെ ആരോഗ്യം കേടാക്കാം. ഇത് ചര്‍മത്തിലൂടെ ശരീരത്തില്‍ എത്തിയാലും ദോഷമാണ്. നഖത്തിന്റെ നിറം കളയാനും ഇത് കാരണമാകും.

തൈറോയ്ഡ്

ചില നെയില്‍ പോളിഷുകളില്‍ ത്രീ ഫ്രീ അല്ലെങ്കില്‍ ടു ഫ്രീ എന്ന് എഴുതി വച്ചുകാണും. ഇത്തരത്തിലുള്ളത് നോക്കി വാങ്ങുക. ഇതില്‍ ടോളുവിന്‍ കാണില്ല. ഇത് ഏറെ അപകടകാരിയാണ്. ഫോര്‍മാര്‍ഡിഹൈഡ് കാണില്ല. ഡിബിപിയും കാണില്ല. 5 ഫ്രീ ഉണ്ട്, ഇതുപോലെ സെവന്‍ ഫ്രീ, 10 ഫ്രീ എല്ലാം വാങ്ങാന്‍ ലഭിയ്ക്കും. ഇത്തരം നെയില്‍ പോളിഷുകള്‍ വാങ്ങി ഉപയോഗിയ്ക്കുക. 

ഇവയ്ക്ക് തിളക്കം ചിലപ്പോള്‍ കുറയും, എന്നാലും ദോഷമില്ല. ഇതുപോല ദിവസവും ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക. ചിലര്‍ സ്ഥിരം നഖത്തില്‍ മാറി മാറി ഇത് ഉപയോഗിയ്ക്കും. തൈറോയ്ഡ് പ്രശ്‌നങ്ങളും ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങളും ഇത് പലപ്പോഴുമുണ്ടാക്കാം. ഏറെക്കാലം ഇവ അടുപ്പിച്ച് ഉപയോഗിയ്ക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമാകാം.

കുട്ടികള്‍ക്ക്

ഇത് വാങ്ങി ഉപയോഗിയ്ക്കുമ്പോള്‍ മുകളില്‍ പറഞ്ഞ പ്രകാരം കെമിക്കലുകള്‍ ഉളളത് വാങ്ങരുത്. ഇതുപോലെ ഇവ സ്ഥിരം ഉപയോഗിയ്ക്കുകയും അരുത്. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിയ്ക്കുക. ഇതിട്ട് നഖം കടിയ്ക്കരുത്. ഭക്ഷണം കഴിയ്ക്കുന്ന കൈയ്യില്‍ ഇത് ഇടരുത്. ഭക്ഷണത്തിനൊപ്പം നെയില്‍പോളിഷ് ഉള്ളിലെത്താനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് യാതൊരു കാരണവശാലും ഇത് ഇടുവിച്ച് കൊടുക്കരുത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.