കുവൈത്ത് ദുരന്തം; സാഹസികമായി രക്ഷപ്പെട്ട് മലയാളി; തീ കണ്ടപ്പോൾ നളിനാക്ഷൻ ചാടിയത് വാട്ടർ ടാങ്കിലേക്ക്

കാസര്‍കോഡ്: കുവൈത്ത് തീപിടിത്തത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ നളിനാക്ഷനാണ് തീ ശ്രദ്ധയില്‍പ്പെട്ടതോടെ, വാട്ടര്‍ ടാങ്കിലേക്ക് ചാടി രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴെയുണ്ടായിരുന്ന വാട്ടര്‍ ടാങ്കിലേക്ക് നളിനാക്ഷന്‍ ചാടിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Advertisements

സംഭവത്തെ കുറിച്ച്‌ ബന്ധു ബാലകൃഷ്ണന്‍ പറഞ്ഞത്: ’11 മണിയോടെയാണ് വിവരം അറിഞ്ഞത്. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് നളിനാക്ഷന്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടുകയായിരുന്നു. പക്ഷെ പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനിടെ സമീപത്തെ ഫ്‌ളാറ്റിലുണ്ടായിരുന്ന ബന്ധുക്കള്‍ നളിനാക്ഷനെ കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
സംഭവ ശേഷം നളിനാക്ഷനുമായി കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല. വായില്‍ നിന്ന് ചോര വരുന്നുണ്ട്, സംസാരിക്കരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. പ്രശ്‌നമില്ലെന്നാണ് പറഞ്ഞത്. വീഴ്ചയില്‍ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. അതിന്റെ ഓപ്പറേഷന്‍ നടക്കാനിരിക്കുകയാണ്.’

Hot Topics

Related Articles