അമ്പലപ്പുഴ : തോട്ടപ്പള്ളി നാലു ചിറ പാലം നിർമ്മാണം മൂന്നു വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല .ജി .സുധാകരൻ മരാമത്ത് വകുപ്പ് മന്ത്രിയായിരിക്കേ കോടികൾ വകയിരുത്തിയാണ് ടി .എസ് .കനാലിന് കുറുകെ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് .എന്നാൽ തുടക്കത്തിൽ അതിവേഗം ഇതിൻ്റെ നിർമ്മാണം നടന്നെങ്കിലും പിന്നീട് മന്ദഗതിയിൽ ആകുകയായിരുന്നു.
പണി ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കി മറ്റൊരാൾക്ക് പിന്നീട് കരാർ നൽകിയതാണ് നിർമ്മാണത്തിന് കാലതാമസം നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു .പാലം പണി പൂർത്തിയായാൽ നാലു ചിറ ഭാഗത്തെ ആയിരക്കണക്കിന് കുടുമ്പങ്ങൾക്ക് കടത്തുവള്ളങ്ങളെ അശ്രയിക്കാതെ ദേശീയപാതയിൽ എത്തുവാൻ സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടൊപ്പം അമ്പലപ്പുഴ , കരുമാടി ,തകഴി ഭാഗത്തുള്ളവർക്ക് വളരെ വേഗം തോട്ടപ്പള്ളി ,കരുവാറ്റ ,ഹരിപ്പാട് ഭാഗത്ത് എത്തിച്ചേരുവാനും സാധിക്കും . അടിയന്തിരമായി എത്രയും വേഗം പാലം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .