വിവാദ ചൂടിൽ ‘നൻപകൽ  നേരത്ത് മയക്കം’: ചിത്രത്തിലുള്ളത് തന്റെ സിനിമയുടെ കോപ്പിയടി ; ‘ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍  നിശബ്ദയായി ഇരിക്കില്ല’: തമിഴ് സംവിധായിക ഹലിതാ ഷമീം

മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിയ മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നൻപകൽ  നേരത്ത് മയക്കം എന്ന ചിത്രം വിവാദത്തിൽ. തന്റെ ചിത്രമായ ഏലേയുടെ കോപ്പിയാണ് നൻപകൽ നേരത്ത് മയക്കമെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഹലിതാ ഷമീം. താന്‍ 2021 ല്‍ സംവിധാനം  ചിത്രത്തിലെ നിരവധി സൗന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തി എടുത്തിരിക്കുകയാണ് ഹലിത ആരോപിക്കുന്നു. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത.

Advertisements

രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവന്‍ കണ്ടപ്പോള്‍ മറ്റ് പല കാര്യങ്ങളും നന്‍പകലില്‍ ആവര്‍ത്തിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും സംവിധായിക പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഒരു സിനിമയില്‍ നിന്ന് അതിന്‍റെ സൌന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ഠിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൌന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്’.

‘അവിടുത്തെ ഐസ്ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു’.

‘കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്‍റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ലന്നെ്’ ഹലിത ഷമീം വ്യക്തമാക്കി.

അതേസമയം, നിരവധി ആളുകളാണ് സംവിധായികയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഏലേയുടെ പോസ്റ്ററിന് സമാനമാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ പോസ്റ്ററെന്ന് കമന്റ് ചെയ്തവരുണ്ട്. രണ്ട് സിനിമയുടേയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകളിലെ സാമ്യം നോക്കൂ എന്നാണ് ഇത്തരത്തിലൊരു കമന്റിന് ഹലിത നൽകിയ മറുപടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.