വിമാനത്താവളത്തിലിറങ്ങിയതിന് പിന്നാലെ കാമുകി തട്ടിക്കൊണ്ടുപോയി; 15.70 ലക്ഷവും മൊബൈല്‍ ഫോണുകളും കവര്‍ന്നു; തിരുവനന്തപുരത്ത് ആറ് പേര്‍ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി.

തമിഴ്നാട് തക്കല സ്വദേശിയായ മുഹൈദിന്‍ അബ്ദുള്‍ ഖാദറാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ചിറയന്‍കീഴിലെ റിസോട്ടില്‍ കെട്ടിയിട്ടശേഷം പണവും സ്വര്‍ണവും കവര്‍ന്നതായാണ് യുവാവിന്റെ പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസില്‍ ഒന്നാംപ്രതിയായ കാമുകി ഇന്‍ഷ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

അബ്ദുള്‍ ഖാദര്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്.

അബ്ദുള്‍ ഖാദറും ഇന്‍ഷയും ഗള്‍ഫില്‍ ഒരുമിച്ചായിരുന്നു താമസം. ബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറിയതാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പ്രതികള്‍ പൊലീസില്‍ നല്‍കിയ മൊഴി.

ബന്ധം അവസാനിപ്പിക്കാന്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പണം നല്‍കാന്‍ യുവാവ് വിസമ്മതിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്തത്. വിമാനത്താവളത്തില്‍നിന്ന് നേരെ ചിറയന്‍കീഴിലെ റിസോട്ടിലെത്തിച്ച യുവാവിനെ രണ്ടുദിവസത്തോളം മുറിയില്‍ പൂട്ടിയിട്ടു.

ഇതിനിടെ 15.70 ലക്ഷം രൂപയും കൈവശമുണ്ടായിരുന്ന സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. മുദ്രപത്രങ്ങളിലും ഒപ്പിട്ടുവാങ്ങി. ഇതിനുശേഷം വിമാനത്താവളത്തിന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് യുവാവ് പരാതിയില്‍ പറയുന്നു.

Hot Topics

Related Articles