മന്നം സമാധി ദിനാചരണം :
തിരുവല്ല താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തിൽ പദയാത്ര

തിരുവല്ല : മന്നം സമാധി ദിനാചരണത്തോടനുബന്ധിച്ച് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഇടിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച പദയാത്ര പെരുന്ന മന്നം സമാധിയിൽ സമാപിച്ചു .താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ആർ മോഹനൻ കുമാർ , വൈ. പ്രസിഡന്റ് ഡോ. എം വി സുരേഷ് , യൂണിയൻ സെക്രട്ടറി ജെ ശാന്തസുന്ദരൻ, വനിതാ യൂണിയൻ പ്രസിഡന്റ് ബി സുമംഗലാദേവി എന്നിവർ നേതൃത്വം നൽകി . യൂണിയൻ ഭരണ സമിതി അംഗങ്ങൾ , പ്രതിനിധി സഭാംഗങ്ങൾ , വനിതാ യൂണിയൻ ഭാരവാഹികൾ , താലൂക്കിലെ വിവിധ കരയോഗങ്ങളിൽ നിന്നുമെത്തിയ അംഗങ്ങൾ പങ്കെടുത്തു.

Hot Topics

Related Articles