കോട്ടയം : ഇൻഡ്യൻ പാർലമെന്റിൽ വനിതാസംവരണ ബിൽ പാസ്സാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിശ്ചയദാർഡ്യത്തിനുള്ള കേരള വനിതകളുടെ നന്ദിസൂചകമാകും തൃശൂരിൽ ജനുവരി 3ന് നടക്കുവാൻ പോകുന്ന സ്ത്രീ ശക്തി സംഗമം എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ അഭിപ്രായപ്പെട്ടു. കോട്ടയത്ത് എ ബി വാജ്പേയി ഭവനിൽ ചേർന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 25000 വനിതകളെ പരിപാടിയിൽ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ജി. ലിജിൻ ലാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ ഏറ്റുമാനൂർ രാധാകൃഷ്ണൻ , ബി.രാധാകൃഷ്ണ മേനോൻ , കെ. ഗുപ്തൻ, എം ബി രാജഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി. ബിജുകുമാർ , എസ്.രതീഷ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.