കോട്ടയം : കേരളത്തിൽ നരബലിയും,ദുർമന്ത്ര വാദവും അതിനോടനുബന്ധിച്ചു മനുഷ്യരെ കാണാതാകലും നിത്യ സംഭവം ആയിരിക്കുന്നതായും ആഭ്യന്തര വകുപ്പിന്റെ പരാജയം കേരളത്തെ അരാജകത്വത്തിൽ എത്തിച്ചതായും ലോകത്തിനു മുൻപിൽ കേരളം തലകുനിച്ചു നിൽക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് എസ് രാജീവിന്റെ അധ്വക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, കെപിസിസി മെമ്പർ തോമസ് കല്ലാടൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി സുനിൽ താനമാക്കിൽ ജില്ലാ ഭാരവാഹികളായ കെ ജി ഹരിദാസ്,എസ്.സുധാകരൻ നായർ,സാബുമാത്യു,ഫസിലി പച്ചവെട്ടി,ജിരാജ്, ഭാസ്കരൻ,വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി റ്റി. സോമൻകുട്ടി, മഞ്ചു ചന്ദ്രൻ, ബൈജു മാറട്ടുകുളം, പ്രമോദ് തടത്തിൽ,സക്കീർ ചങ്ങമ്പള്ളി,ഷാജി മുഹമ്മദ് , നിയോജകമണ്ടലം പ്രസിഡന്റ് മാരായ റോയ് മാത്യു,സതീഷ് മാത്യു,ഫിലിഫ് നിക്കൊളസ്,എം ആർ.ഷാജി എന്നിവർ പ്രസംഗിച്ചു.