കോട്ടയം : ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി എന്ന സന്ദേശമുയർത്തി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കൂട്ടനടത്തവുമായി കോട്ടയം കൂരോപ്പട ചെന്നാമറ്റം ഗ്രാമീണ വായനശാല. ചാണ്ടി ഉമ്മൻ എംഎൽഎ കൂട്ടനടത്തം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മൂന്നു കിലോമീറ്റർ നീളുന്ന കൂട്ടുനടത്തത്തിലും അദ്ദേഹം പങ്ക് ചേർന്നു.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണവുമായി ചെന്നാമറ്റം ഗ്രാമീണ വായനശാല സംഘടിപ്പിച്ച കൂട്ടനടത്തം പാമ്പാടി ബസ്റ്റാൻഡ് മൈതാനിയിൽ നിന്നുമാണ് ആരംഭിച്ചത്. ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി എന്ന സന്ദേശം ഉയർത്തി നടന്ന കൂട്ടനടത്തം ചാണ്ടി ഉമ്മൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ചെന്നാമറ്റം ഗ്രാമീണ വായനശാലയിലേക്ക് നടന്ന മൂന്ന് കിലോ മീറ്റർ ദൂരത്തിലധികം നീണ്ട കൂട്ടനടത്തത്തിൽ കുട്ടികൾ, യുവാക്കൾ, മുതിർന്നവർ അടക്കമുള്ള ഇരുന്നുറോളംപേർക്കൊപ്പം എം.എൽ.എ യും മുഴുവൻ ദൂരവും പങ്ക് ചേർന്നു. സമാപന ചടങ്ങിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം, പ്രതിജ്ഞ എന്നിവയും നടന്നു. കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ആശാ ബിനു, സന്ധ്യാ സുരേഷ്, രാജി നിതീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. ലേഖ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ് ഉണ്ണികൃഷ്ണൻ നായർ, ബിജെപി മണ്ഡലം പ്രസിഡന്റ് വർഗീസ് താഴത്ത്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം സാം കെ. വർഗീസ്, പാമ്പാടി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മധു പി. പി, അസിസ്റ്റന്റ് എക്സൈസ് സബ് ഇൻസ്പെക്ടർ ബിനോയ്, ചെന്നാമറ്റം വായനശാല പ്രസിഡൻ്റ് നൈനാൻ കുര്യൻ, സെക്രട്ടറി ദീപു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.