കോട്ടയം : ലഹരി വിരുദ്ധ സന്ദേശവുമായി കോട്ടയം മണിപ്പുഴയിലെ പുരയ്ക്കൽ ഹോണ്ട. സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പുരയ്ക്കൽ ഹോണ്ടയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിയത്. ജീവനക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. പരിപാടികളുടെ ഭാഗമായി ഓഫീസിനുള്ളിൽ പ്ലക്കാർഡുകളും ബോധവൽക്കരണ സന്ദേശങ്ങളും പ്രദർശിപ്പിച്ചു. സമൂഹത്തെ ലഹരിയിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികളുമായി സഹകരിച്ചാണ് പുരയ്ക്കൽ ഹോണ്ടയിൽ ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ നടത്തിയത്.
Advertisements